Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്.
48 റൺസെടുത്ത മാർക്ക് ചാപ്മാന്റെയും 32 റൺസെടുത്ത ഡാരിൽ മിച്ചലിന്റെയും 31 റൺസെടുത്ത ഫിൻ അലന്റെയും മികവിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസൻ നാല് വിക്കറ്റെടുത്തു. ലുംഗി എൻഗിഡി, കേശവ് മഹാരാജ്, കോർബിൻ ബോഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
ഇരു ടീമുകളും മൂന്നാം വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച കിവീസ് രണ്ടാം മത്സരത്തിൽ യുഎഇയെ 10 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്ക കാനഡയെ ആണ് ആദ്യം പരാജയപ്പെടുത്തിയത്. 57 റൺസിനാണ് ദക്ഷിണാഫ്രിക്ക കാനഡയെ തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ആവേശകരമായ സൂപ്പർ ഓവറിലാണ് ദക്ഷിണാഫ്രിക്ക വീഴ്ത്തിയത്. ഗ്രൂപ്പ് ഡിയിൽ ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണുള്ളത്.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡികോക്ക് (വിക്കറ്റ് കീപ്പർ), റയാൻ റിക്കിൾടൺ, ഡിവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റ്യൻ സ്റ്റബ്സ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കഗീസോ റബാഡ, കേശവ് മഹാരാജ്, ലുംഗി എൻഗിഡി.
ടീം ന്യൂസിലൻഡ്: ഫിൻ അലൻ, ടിം സൈഫർട്ട് (വിക്കറ്റ് കീപ്പർ), രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ജെയിംസ് നീഷാം, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡ് ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മുലതാണ് മത്സരം.
ഇരു ടീമുകളും മൂന്നാം വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച കിവീസ് രണ്ടാം മത്സരത്തിൽ യുഎഇയെ 10 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്ക കാനഡയെ ആണ് ആദ്യം പരാജയപ്പെടുത്തിയത്. 57 റൺസിനാണ് ദക്ഷിണാഫ്രിക്ക കാനഡയെ തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ആവേശകരമായ സൂപ്പർ ഓവറിലാണ് ദക്ഷിണാഫ്രിക്ക വീഴ്ത്തിയത്. ഗ്രൂപ്പ് ഡിയിൽ ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണുള്ളത്.
Sports
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിൽ അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ സൂപ്പർ ഓവർ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക. രണ്ടാം സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ നാല് റൺസിനാണ് പ്രോട്ടീസിന്റെ വിജയം. സ്കോർ: ദക്ഷിണാഫ്രിക്ക 187/6, 17/1, 23/0. അഫ്ഗാനിസ്ഥാൻ 187, 17/0, 19/2.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ പോരാട്ടവും 187 റൺസിൽ അവസാനിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.
സൂപ്പർ ഓവറിൽ അഫ്ഗാൻ 17 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയും ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തു. ഇതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീങ്ങി.
രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 23 റൺസാണ് അടിച്ചത്. വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്ഗാനിസ്ഥാന് 19 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്സർ പറത്തിയ റഹ്മാനുള്ള ഗുർബാസ് അഫ്ഗാനിസ്ഥാന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാന പന്തിൽ പുറത്തായതോടെ അഫ്ഗാന് കീഴടങ്ങുകയായിരുന്നു.
നേരത്തെ, മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ അർധസെഞ്ചുറി നേടിയ റഹ്മാനുള്ള ഗുർബാസിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കൻ സ്കോറിനൊപ്പമെത്തിയത്. 42 പന്തിൽ നിന്ന് ഏഴ് സിക്സും നാല് ഫോറും ഉൾപ്പെടെ 84 റൺസാണ് താരം അടിച്ചുകൂട്ടിയത്. നാല് ഓവറിൽ 50 റൺസ് പിന്നിട്ട അഫ്ഗാൻ 121 റൺസിൽ ഗുർബാസ് പുറത്തായതിനു പിന്നാലെ പരുങ്ങുകയായിരുന്നു.
അസ്മത്തുള്ള ഒമർസായ് (22), റാഷിദ് ഖാൻ (20) എന്നിവരൊഴികെ മറ്റാർക്കും കാര്യമായ സംഭാവന നല്‍കാനായില്ല.
Sports
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഫ്ഗാനിസ്ഥാന് വിജയലക്ഷ്യം 188 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു.
വെടിക്കെട്ട് അർധസെഞ്ചുറി നേടിയ റയാൻ റിക്കിൾട്ടണിന്റെയും ക്വിന്റൺ ഡി കോക്കിന്റെയും ബാറ്റിംഗ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോറിലെത്തിയത്. റിക്കിൾട്ടൺ 28 പന്തിൽ അഞ്ചു ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 61 റൺസെടുത്തപ്പോൾ ഡികോക്ക് 41 പന്തിൽ 59 റൺസെടുത്തു.
അതേസമയം, ഇരുവർക്കും പുറമേ ഡെവാൾഡ് ബ്രെവിസ് (23), ഡേവിഡ് മില്ലർ (20), മാർക്കോ യാൻസൻ (16) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
അഫ്ഗാനിസ്ഥാനു വേണ്ടി അസ്മത്തുള്ള ഒമർസായ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ റാഷിദ് ഖാൻ രണ്ടും ഫസൽഹഖ് ഫറൂഖി ഒരു വിക്കറ്റും വീഴ്ത്തി.
Sports
അഹമ്മാദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ കാനഡ ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
കാനഡ (പ്ലേയിംഗ് ഇലവൻ): യുവരാജ് സമ്ര, ദിൽപ്രീത് ബജ്വ, നവനീത് ധലിവാൾ, നിക്കോളാസ് കിർട്ടൺ, ശ്രേയസ് മൊവ്വ, ഹർഷ് താക്കർ, സാദ് ബിൻ സഫർ, ജസ്കരൻ സിംഗ്, ദില്ലൺ ഹെയ്ലിഗർ, കലീം സന, അൻഷ് പട്ടേൽ.
ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): എയ്ഡൻ മാർക്രം, ക്വിന്റൺ ഡി കോക്ക്), റയാൻ റിക്കിൽടൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി.
Sports
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം. 30 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 240 റണ്‍സെടുത്തു. ഇഷാൻ കിഷൻ, തിലക് വർമ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്.
20 പന്തിൽ 53 റണ്‍സാണ് ഇഷാൻ അടിച്ചെടുത്തത്. ഏഴ് സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. തിലക് വർമ 19 പന്തിൽ 45 റണ്‍സും ഹാർദിക് പാണ്ഡ്യ 10 പന്തിൽ 30 റണ്‍സും നേടി. അക്സർ പട്ടേൽ-35, സൂര്യകുമാർ യാദവ്-30, അഭിഷേക് ശർമ-24 എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 210 റണ്‍സാണ് നേടാനായത്. ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡൻ മാർക്രം-38, റയൻ റിക്കൽട്ടൻ-44, ട്രിസ്റ്റൻ സ്റ്റബ്സ്-45 എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ജസണ്‍ സ്മിത്ത് 35 റണ്‍സും മാർക്കോ ജാൻസൻ 31 റണ്‍സും നേടി.
ഇന്ത്യയ്ക്കായി അഭിഷേക് ശർമ രണ്ട് വിക്കറ്റ് വീഴ്ത്തി.
Sports
മുംബൈ: ഇന്ന് അവസാനവട്ട ഒരുക്കം, തുടര്‍ന്ന് ശനിയാഴ്ച മുതല്‍ പോരാട്ടം. ഐസിസി ട്വന്റി-20 പുരുഷ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സന്നാഹ മത്സരം ഇന്നു നടക്കും.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ രാത്രി ഏഴിന് മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. 2024 ട്വന്റി-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ, കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലെത്തുന്നത്. അതും സ്വന്തം നാട്ടില്‍. ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യ. 2007ല്‍ ട്വന്റി-20 ലോകകപ്പ് ആരംഭിച്ചതു മുതല്‍ ഒരു എഡിഷനില്പോലും ഒരു ടീമും ഫേവറിറ്റുകളായി ടൂര്‍ണമെന്റില്‍ എത്തിയിട്ടില്ലെന്നതും ചരിത്രം.
തിലക്, പ്ലേയിംഗ് ഇലവന്
ശസ്ത്രക്രിയയ്ക്കുശേഷം തിരിച്ചെത്തിയ തിലക് വര്‍മ ഇന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരേ കളിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം യുഎസ്എയ്ക്ക് എതിരായ ഇന്ത്യ എയുടെ സൗഹൃദ മത്സരത്തില്‍ തിലക് ഇറങ്ങിയിരുന്നു. മൂന്നാം നമ്പറായി ക്രീസിലെത്തിയ തിലക്, 24 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 38 റണ്‍സ് നേടി. ഇന്നു തിലക് തിരിച്ചെത്തിയാല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന് എങ്ങനെ ആയിരിക്കും എന്നതും ചോദ്യമാണ്. ഫോമില്ലാതെ വിഷമിക്കുന്ന സഞ്ജു സാംസണ് ഫസ്റ്റ് ഇലവനില്‍ ഉണ്ടാകുമോ എന്നും കണ്ടറിയാം. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ തിലകിനു പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന് കിഷനായിരുന്നു കളിച്ചത്.
ചരിത്രം പിറക്കുമോ..?
ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും കിരീടം നിലനിര്‍ത്തിയിട്ടില്ല. മാത്രമല്ല, ഒരു ആതിഥേയ രാജ്യവും ചാമ്പ്യന്മാരായിട്ടുമില്ല. ഈ രണ്ട് ചരിത്രവും തിരുത്താന്‍ സൂര്യകുമാര്‍ യാദവിന്റെ ടീം ഇന്ത്യക്കു സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. 2026 കിരീടം സ്വന്തമാക്കിയാല്‍ ഐസിസി ട്വന്റി-20 പുരുഷ ലോകകപ്പില്‍ മൂന്നു തവണ ചാമ്പ്യന്മാരാകുന്ന ആദ്യ ടീം എന്ന ചരിത്രവും ഇന്ത്യക്കു സ്വന്തമാക്കാം. 2007, 2024 വര്‍ഷങ്ങളിലാണ് ഇന്ത്യ ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് (2010, 2022), വെസ്റ്റ് ഇന്‍ഡീസ് (2012, 2016) ടീമുകളും രണ്ടു തവണ ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്.
അപ്ഗ്രേഡ് ടീം
ഒരു കാര്യം ഉറപ്പാണ്. 2024ല്‍ ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനേക്കാള്‍ ഗ്രേഡ് കൂടിയ സംഘമാണ് ഇത്തവണത്തേത്. കാരണം ട്വന്റി-20 ഫോര്‍മാറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ ഇത്തവണ ഇന്ത്യന്‍ സംഘത്തിലുണ്ട്. അതുകൊണ്ടുതന്നെയാണ് 2026 ലോകകപ്പില്‍ ഇന്ത്യ ഫേവറിറ്റുകളുടെ സീറ്റില്‍ ഇരിക്കുന്നത്.
2024ല്‍ വെസ്റ്റ് ഇന്‍ഡീസ്, യുഎസ്എ എന്നിവിടങ്ങളിലെ വേറിട്ട സാഹചര്യങ്ങളില്‍ കപ്പുയര്‍ത്തിയ ടീമാണ് ഇന്ത്യയുടേത്. ഇത്തവണ പരിചിത സാഹചര്യത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നതെന്നതാണ് ഹൈലൈറ്റ്.
Sports
നവി മുംബൈ: ഐസിസി പുരുഷ ട്വന്റി20 ലോകകപ്പിന് മുന്‍പ് ഇന്ത്യ ഒരു സന്നാഹ മത്സരം കളിക്കും. 2024ലെ ലോകകപ്പ് ഫൈനലിന്റെ ആവർത്തനമാകുമത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നവി മുംബൈയിൽ വച്ച് നിലവിലെ ചാന്പ്യന്മാർ നേരിടുമെന്നാണ് റിപ്പോർട്ട്.
അതേസമയം ലോകകപ്പിന് മുന്നോടിയായി ഇന്ത്യ എ രണ്ട് മത്സരങ്ങൾ കളിക്കും. യുഎസ്എയ്ക്കും നമീബിയയ്ക്കും എതിരേയാണ് മത്സരങ്ങൾ.
സന്നാഹ മത്സരത്തിൽ പാക്കിസ്ഥാൻ അയർലൻഡിനെ നേരിടും. കൊളംബോയിലാണ് മത്സരം. ടൂർണമെന്റിൽ ബംഗ്ലാദേശിന് പകരക്കാരായി എത്തിയ സ്കോട്ലന്ഡ് അഫ്ഗാനിസ്ഥാനും നമീബിയയ്ക്കുമെതിരേ രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കും.
2026 ഫെബ്രുവരി ഏഴിനും മാർച്ച് എട്ടിനും ഇടയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.
International
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു.
ഗോതെംഗ് പ്രവിശ്യയിലായിരുന്നു അപകടം. ഇന്നലെ പ്രാദേശികസമയം രാവിലെ ഏഴിനായിരുന്നു അപകടം. 11 കുട്ടികൾ അപകടസ്ഥലത്തും രണ്ടു പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
International
ജൊഹാനസ്ബർഗ്: ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുമായി ചേർന്ന് ദക്ഷിണാഫ്രിക്ക നാവികാഭ്യാസം ആരംഭിച്ചു. ‘വിൽ ഫോർ പീസ് 2026’ എന്നാണു പേര്. ബ്രിക്സ് പ്ലസ് സൈനികാഭ്യാസം ആണിതെന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചു.
ബ്രസീൽ, ഈജിപ്ത്, എത്യോപ്യ എന്നീ രാജ്യങ്ങൾ നിരീക്ഷകരായി പ്രവർത്തിക്കും. റഷ്യ, ചൈന രാജ്യങ്ങളുമായി ചേർന്ന് ദക്ഷിണാഫ്രിക്ക സൈനികാഭ്യാസം നടത്താറുള്ളതാണ്.
എന്നാൽ, ബ്രിക്സ് രാജ്യങ്ങൾക്കെതിരേ അമേരിക്കൻ പ്രസിഡന്റ് ട്രംപ് കണ്ണുരുട്ടുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ അഭ്യാസം പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു.
Sports
ബെനോനി (ദക്ഷിണാഫ്രിക്ക): അണ്ടര്‍ 19 യൂത്ത് ഏകദിനത്തിലെ വേഗത്തിലുള്ള അര്‍ധസെഞ്ചുറി എന്ന റിക്കാര്‍ഡും ഇന്ത്യയുടെ കൗമാര സൂപ്പര്‍ താരം വൈഭവ് സൂര്യവംശി തകര്‍ത്തു.
ഇന്നലെ ദക്ഷിണാഫ്രിക്ക അണ്ടര്‍ 19ന് എതിരായ രണ്ടാം ഏകദിനത്തില്‍ 15 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ടാണ് വൈഭവ് റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്.
2016 അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്ത് 18 പന്തില്‍ നേടിയ റിക്കാര്‍ഡ് ഇതോടെ പിന്തള്ളപ്പെട്ടു. അതിവേഗ സെഞ്ചുറി റിക്കാര്‍ഡും വൈഭവ് സൂര്യവംശിയുടെ (കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിന് എതിരേ 52 പന്തില്‍) പേരിലാണ്.
വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ചവച്ച വൈഭവ് സൂര്യവംശി, 24 പന്തില്‍ 10 സിക്സും ഒരു ഫോറും അടക്കം 68 റണ്‍സ് അടിച്ചുകൂട്ടി.
Sports
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അണ്ടർ 19 ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. 25 റൺസിനാണ് ഇന്ത്യ വിജയിച്ചത്. കനത്ത മഴയെ തുടർന്ന് മഴ മത്സരം തടസപ്പെട്ടതിനെ തുടർന്ന് ഡിഎൽഎസ് രീതി അനുസരിച്ചാണ് ഇന്ത്യ വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിന്റെ 28 ഓവറിലാണ് മഴ എത്തിയത്. മഴ എത്തുന്പോൾ 27.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 148 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് മഴ മാറാത്തതിനെ തുടർന്ന് ഡിഎൽഎസ് അനുസരിച്ച് വിജയിയെ തീരുമാനിക്കുകയായിരുന്നു.
60 റൺസെടുത്ത ജോറിച്ച് വാൻ ഷാൽവൈക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ. അർമാൻ മാനാക്ക് 46 റൺസ് എടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രൻ രണ്ട് വിക്കറ്റും ഖിലാൻ പട്ടേൽ ഒരു വിക്കറ്റും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 300 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു. ഹർവൻഷ് പങ്കാലിയയുടെയും ആർ.എസ്. അംബ്രിഷിന്റെയും തകർപ്പൻ അർധ സെഞ്ചുറികളുടെ മികവിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്.
ഹർവൻഷ് 93 റൺസാണ് എടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഹർഷിന്റെ ഇന്നിംഗ്സ്. അംബ്രിഷ് 65 റൺസ് സ്കോർ ചെയ്തു. 32 റൺസെടുത്ത കനിഷ്ക് ചൗഹാനും 26 റൺസെടുത്ത ഖിലാൻ പട്ടേലും തിളങ്ങി. നായകൻ വൈഭവ് സൂര്യവൻഷിക്ക് തിളങ്ങാനായില്ല.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെ.ജെ. ബാസൺ നാല് വിക്കറ്റ് എടുത്തു. ബയൻഡ മജോളയും എൻടാൻഡോ സോണിയും ബൗണ്ടൈൽ എംബാത്തയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
കേപ്ടൗൺ: ഫെബ്രുവരിയിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. നിലവിലെ റണ്ണറപ്പായ ദക്ഷിണാഫ്രിക്ക 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
എയ്ഡൻ മാർക്രം ആണ് ക്യാപ്റ്റൻ. പേസർ കഗീസോ റബാഡ തിരിച്ചെത്തി. ട്രിസ്റ്റ്യൻ സ്റ്റബ്സ്, റയാൻ റിക്കിൾടൺ എന്നിവർക്ക് ടീമിലെത്താനായില്ല. മോശം ഫോമിനെ തുടർന്നാണ് ഇരുവരുവരെയും പരിഗണിക്കാതിരുന്നതെന്നാണ് വിവരം.
ഡിവാൾഡ് ബ്രെവിസ്, കോർബിൻ ബോഷ്, ഡൊണോവൻ ഫെരേര, ജോർജ് ലിൻഡെ, ക്വെന മഫാക്ക എന്നിവർ ആദ്യമായി ലോകകപ്പ് ടീമിലെത്തി.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡിവാൾഡ് ബ്രെവിസ്, ക്വിന്റൻ ഡി കോക്ക്, ടോണി ഡി സോർസി, ഡോണോവൻ ഫെരേര, മാർക്കോ യാൻസൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ക്വെന മഫാക്ക, ഡേവിഡ് മില്ലർ, ലുംഗി എൻഗിഡി, ആൻറിച്ച് നോർക്യെ, കഗീസോ റബാഡ, ജേസൺ സ്മിത്ത്.
Sports
അഗാദിര്‍ (മൊറോക്കോ): 2025 ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മുഹമ്മദ് സലയുടെ ഗോളില്‍ ഈജിപ്തിനു ജയം.
ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ സല നേടിയ ഗോളിന്റെ ബലത്തില്‍ ഈജിപ്ത് 1-0ന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. പെനാല്‍റ്റിയിലൂടെ ആയിരുന്നു സലയുടെ (45) ഗോള്‍.
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഈജിപ്ത് നോക്കൗട്ട് ഉറപ്പാക്കി. ഗ്രൂപ്പ് എയില്‍ ആതിഥേയരായ മൊറോക്കോയെ 1-1ന് മാലി സമനിലയില്‍ തളച്ചു.
International
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ബാറിന് പുറത്ത് തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ദക്ഷിണാഫ്രിക്കയിൽ ഈ മാസം നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്.
ഞായറാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. ജോഹന്നാസ്ബർഗ് നഗരത്തിന് 40 കിലോ മീറ്റർ അകലെയുള്ള സ്വർണ ഖനന പ്രദേശമായ ബെക്കേഴ്സ്ഡാലിലെ ബാറിന് പുറത്താണ് ഒരു ഡസനോളം ആളുകൾ വെടിവയ്പ്പ് നടത്തിയത്.
രണ്ട് വാഹനങ്ങളിലെത്തിയ അക്രമികൾ ബാറിലെത്തിയവർക്ക് നേരെ വെടിവച്ചു. ഓടി രക്ഷപെടാൻശ്രമിക്കുന്നതിനിടെയും ഇവരെ വെടിവച്ചു വീഴ്ത്തി.
മരിച്ചവരിൽ ഒരു ടാക്സി കാർ ഡ്രൈവറും ഉൾപ്പെടുന്നുവെന്ന് പ്രവിശ്യാ പോലീസ് കമ്മീഷണർ മേജർ ജനറൽ ഫ്രെഡ് കെകാന എസ്എബിസി ടെലിവിഷനോട് പറഞ്ഞു. അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Sports
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് അഹമ്മദാബാദിൽ നടന്ന അഞ്ചാം മത്സരത്തിൽ 30 റൺസിന് വിജയിച്ചതോടെ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോൾ നാലാം ടി20 കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എടുക്കാനെ സാധിച്ചുള്ളു. 65 റൺസെടുത്ത ക്വിന്റൺ ഡി കോക്കും 31 റൺസെടുത്ത ഡിവാൾഡ് ബ്രെവിസും തിളങ്ങിയെങ്കിലും ടിമീനെ വിജയത്തിലെത്തിക്കാനായില്ല.
ഒരു വിക്കറ്റ് നഷ്ടത്തിൽ 120 എന്ന നിലയിൽ നിന്ന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 177 എന്ന നിലയിലേയ്ക്ക് പ്രോട്ടീസ് തകർന്നടിയുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി നാല് വിക്കറ്റ് എടുത്തു. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 231 റൺസ് എടുത്തത്. തിലക് വർമയുടെയും ഹാർദിക്ക് പാണ്ഡ്യയുടെയും വെടിക്കെട്ട് അർധ സെഞ്ചുറികളുടെയും സഞ്ജു സാംസണിന്റെയും അഭിഷേക് ശർമയുടെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
73 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. 42 പന്തിൽ 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഹാർദിക് 25 പന്തിൽ 63 റൺസാണ് എടുത്തത്. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്സും ഹാർദിക്ക് അടിച്ചു പറത്തി.
സഞ്ജു 37 റൺസും അഭിഷേക് 34 റൺസും എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കൊർബിൻ ബോഷ് രണ്ട് വിക്കറ്റെടുത്തു. ജോർജ് ലിൻഡെയും ഒറ്റ്നെയ്ൽ ബാർട്ട്മാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഹാർദിക്ക് പാണ്ഡ്യ മത്സരത്തിലെ താരമായി. വരുൺ ചക്രവർത്തിയാണ് പരമ്പരയിലെ താരം.
Sports
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 231 റൺസാണ് എടുത്തത്.
തിലക് വർമയുടെയും ഹാർദിക്ക് പാണ്ഡ്യയുടെയും വെടിക്കെട്ട് അർധ സെഞ്ചുറികളുടെയും സഞ്ജു സാംസണിന്റെയും അഭിഷേക് ശർമയുടെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
73 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. 42 പന്തിൽ 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഹാർദിക് 25 പന്തിൽ 63 റൺസാണ് എടുത്തത്. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്സും ഹാർദിക്ക് അടിച്ചു പറത്തി.
സഞ്ജു 37 റൺസും അഭിഷേക് 34 റൺസും എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കൊർബിൻ ബോഷ് രണ്ട് വിക്കറ്റെടുത്തു. ജോർജ് ലിൻഡെയും ഒറ്റ്നെയ്ൽ ബാർട്ട്മാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി ഏഴ് മുതലാണ് മത്സരം.
ഇന്ത്യൻ നിരയിൽ മൂന്ന് മാറ്റങ്ങളാണുള്ളത്. ശുഭ്മാൻ ഗിൽ, കുൽദീപ് യാദവ്, ഹർഷിത് റാണ എന്നിവർക്ക് പകരം മലയാളി താരം സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ എന്നിവർ പ്ലേയിംഗ് ഇലവണിലെത്തി.
ടീം ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, ഐഡൻ മാർക്രം, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡൊനോവൻ ഫെരേര, ജോർജ് ലിൻഡെ, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, ലുങ്കി എൻഗിഡി, ഒട്ട്നീൽ ബാർട്ട്മാൻ.
ടീം ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്.
Sports
അഹമ്മദാബാദ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വൻി20 പരന്പര ആർക്കെന്നുറപ്പിക്കുന്ന അവസാന മത്സരം ഇന്ന് അഹമ്മദാബാദിൽ നടക്കും. ഇന്ത്യ ഇതുവരെ സ്വന്തം മണ്ണില്‍ പരമ്പര നഷ്ടമാക്കിയിട്ടില്ല. ഈ ചരിത്രം ഉറപ്പിക്കാന്‍ ഇന്ത്യ മത്സരത്തിനിറങ്ങുമ്പോള്‍ എയ്ഡന്‍ മാര്‍ക്രത്തിനു കീഴില്‍ പ്രോട്ടീസ് പരമ്പരയില്‍ ഒപ്പമെത്താനാണിറങ്ങുന്നത്.
ലക്നോവിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം പുകമഞ്ഞ് കാരണം ടോസ് പോലും ഇടാനാവാതെ ഉപേക്ഷിച്ചിരുന്നു. അഹമ്മദാബാദിലും പുകമഞ്ഞ് ഭീഷണിയുണ്ടെങ്കിലും മത്സരം തടസപ്പെടാൻ സാധ്യതയില്ല.
2-1ന് മുന്നിൽ
അഞ്ച് മത്സര പരന്പരയിൽ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരന്പര സ്വന്തം. ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കിൽ പരന്പര 2-2 സമനിലയാകും. പ്രതീക്ഷയോടെ ഇന്ത്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ കരുത്തുകാട്ടിയ പ്രോട്ടീസ് ഒപ്പമെത്താന്‍ ശക്തമായ പോരാട്ടം പുറത്തെടുക്കും.
സഞ്ജു ഓപ്പണര്‍!
നാലാം ട്വന്റി20 മത്സരത്തിന് തൊട്ടു മുന്‍പ് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ കാൽവിരലിന് പരിക്കേറ്റതിനാൽ മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഓപ്പണറാവാൻ അവസരം ലഭിച്ചേക്കും.
കാത്തിരിപ്പുകൾക്കൊടുവിൽ അഭിഷേക് ശർമ- സഞ്ജു ഓപ്പണിംഗ് സഖ്യം ഒരിക്കൽകൂടി ആരാധകർക്ക് മുന്നിലെത്തും. ട്വന്റി20 ലോകകപ്പിന് ഇനി അധിക മത്സര ദൂരമില്ലെന്നതിനാല് സഞ്ജുവിന് മികവ് ആവര്‍ത്തിക്കുകയെന്നത് അനിവാര്യമാണ്.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ എന്നിവർ മധ്യനിരയിൽ ബാറ്റിംഗ് കരുത്താകും. ശിവം ദുബെയും വിക്കറ്റ് കീപ്പറായ ജിതേഷ് ശർമയും ടീമിൽ തുടരാനാണ് സാധ്യത.
അക്സർ പട്ടേലിന്റെ അഭാവത്തിൽ കുൽദീപ് യാദവിനും മാറ്റമുണ്ടാകില്ല.വരുണ്‍ ചക്രവർത്തിയാകും ടീമിലെ രണ്ടാമത്തെ സ്പിന്നർ. ജസ്പ്രീത് ബുംറ തിരിച്ചെത്തുന്പോൾ ഹർഷിത് റാണ പുറത്താകും. അർഷ്ദീപ് സിംഗ് ബുംറയ്ക്കൊപ്പം പേസ് ആക്രമണം നയിക്കും.
Kerala
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്ക് അക്സർ പട്ടേൽ ഇല്ല. അസുഖത്തെ തുടർന്ന് നാല്, അഞ്ച് മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് താരത്തെ ബിസിസിഐ ഒഴുവാക്കുകയായിരുന്നു.
എന്നാൽ അക്സർ ടീമിനൊപ്പം ലക്നോവിലുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി. താരത്തെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ബിസിസിഐ അറിയിച്ചു. മൂന്നാം മത്സരത്തിലും അക്സർ കളിച്ചിരുന്നില്ല.
അക്സർ പട്ടേലിന് പകരം ഷാഹ്ബാസ് അഹ്മദ് ടീമിലെത്തി. പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്. ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് വിജയം സ്വന്തമാക്കിയത്.
ബുധനാഴ്ച ലക്നോവിലാണ് നാലാം മത്സരം. അഞ്ചാം മത്സരം വെള്ളിയാഴ്ച അഹമ്മദാബാദിൽ നടക്കും.
Sports
ധരംശാല: ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. നിശ്ചിത 20 ഓവറില്‍ ഓൾ ഔട്ടായ ദക്ഷിണാഫ്രിക്കയ്ക്ക് 117 റൺസാണ് നേടാനായത്.
46 ബോളിൽനിന്ന് 61 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രം ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. മാര്ക്രത്തെക്കൂടാതെ ഡൊണോവൻ ഫെരേര 15 ബോളിൽ 20 റൺസ്, ആന്റിച്ച് നോർജെ 12 ബോളിൽ 12 റൺസ് എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കണ്ടവർ.
ഇന്ത്യക്ക് വേണ്ടി ഹര്‍ഷിത് റാണയും വരുൺ ചക്രവർത്തിയും അര്‍ഷ്ദീപ് സിംഗും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതവും ഹർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റും നേടി.
Sports
ധരംശാല: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം പന്തെറിയും. ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയച്ച ഇന്ത്യൻ ടീം രണ്ട് മാറ്റങ്ങളുമായിട്ടാണ് കളത്തിലിറങ്ങുന്നത്. ജസ്പ്രിത് ബുമ്ര, അക്സര്‍ പട്ടേല്‍ എന്നിവര്‍ കളിക്കുന്നില്ല. പകരം ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി. സഞ്ജു സാംസണ് തുടര്‍ച്ചയായ മൂന്നാം ടി20യിലും അവസരം ലഭിച്ചില്ല.
ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റം വരുത്തി. ഡേവിഡ് മില്ലര്‍, ജോര്‍ജ് ലിന്‍ഡെ, ലുതോ സിംപാല എന്നിവര്‍ക്ക് പകരം കോര്ബിന് ബോഷ്, ആന്റിച്ച് നോര്‍ജെ, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവര്‍ ടീമിലെത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും 1-1 ഒപ്പത്തിനൊപ്പമാണ്.
ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്. ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
ദക്ഷിണാഫ്രിക്ക: റീസ ഹെന്‍ഡ്രിക്സ്, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡിവാള്‍ഡ് ബ്രേവിസ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡോണോവന്‍ ഫെരേര, മാര്‍ക്കോ ജാന്സെന്, കോര്ബിന് ബോഷ്, ആന്റിച്ച് നോര്‍ജെ, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്ട്ട്മാന്.
Sports
ചണ്ഡിഗഡ്: രണ്ടാം ടി-20യിൽ ഇന്ത്യയ്ക്കെതിരെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ദക്ഷിണാഫ്രിക്ക. 20 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 213 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. 46 പന്തിൽ 90 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്ക് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
ഏഴ് സിക്സറും അഞ്ചു ഫോറുകളും ഉൾപ്പെട്ടതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്സ്. ക്യാപ്റ്റൻ എയ്ഡൻ മാര്‍ക്രം 26 പന്തില്‍ 29 റണ്‍സടിച്ചപ്പോള്‍ ഡേവിഡ് മില്ലര്‍ 12 പന്തില്‍ 20 റണ്‍സുമായും ഡൊണോവന്‍ ഫെരേര 16 പന്തില്‍ 30 റണ്‍സുമായും പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റുകൾ നേടി. അവസാന മൂന്ന് ഓവറിൽ 49 റൺസാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ അടിച്ചെടുത്തത്.
നേരത്തെ ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്.
Sports
ചണ്ഡിഗഡ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു.
ആദ്യ മത്സരത്തിലെ ടീമിൽ നിന്നും മാറ്റം വരുത്താതെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. ഇതോടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ സൈഡ് ബെഞ്ചിൽ തുടരും.
അതേസമയം ദക്ഷിണാഫ്രിക്ക അന്തിമ ഇലവനിൽ മൂന്ന് മാറ്റം വരുത്തി. റീസ ഹെൻഡ്രിക്സ്, ഒറ്റ്നെൽ ബാർട്മെൻ, ജോർജ് ലിൻഡെ എന്നിവർ ടീമിലെത്തിയപ്പോൾ കേശവ് മഹാരാജ്, ട്രിസ്റ്റൻ സ്റ്റബ്സ്, ആൻറിച്ച് നോർക്കിയ എന്നിവർ അന്തിമ ഇലവനിൽ നിന്നും പുറത്തായി.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ 101 റൺസിന്റെ ഗംഭീര വിജയം നേടിയ ഇന്ത്യ 1-0ന് മുന്നിലാണ്. ഹർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവാണ് ഇന്ത്യയ്ക്ക് ആദ്യ മത്സരത്തിൽ മികച്ച വിജയം സമ്മാനിച്ചത്.
Sports
മുള്ളന്‍പുര്‍: ഐസിസി 2026 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിലേക്ക് ഇന്ത്യക്കുള്ളത് ഇന്നത്തേത് ഉള്‍പ്പെടെ ഒമ്പത് മത്സരങ്ങളുടെ അകലം.
ഫെബ്രുവരി ഏഴിന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ അമേരിക്കയ്ക്കെതിരേയാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ ആദ്യ മത്സരം. അതിനു മുമ്പായി ഒരു ഫൈനല്‍ പ്ലേയിംഗ് ഇലവനെ കണ്ടെത്തണം. പഴുതുകള്‍ അടയ്ക്കണം.
ഈ ലക്ഷ്യങ്ങളോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20 പോരാട്ടത്തിന് സൂര്യകുമാര്‍ യാദവും സംഘവും ഇന്ന് ഇറങ്ങും. പഞ്ചാബിലെ മുള്ളന്‍പുരില്‍ രാത്രി ഏഴിനാണ് മത്സരം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കുശേഷം ലോകകപ്പിനു മുമ്പായി ന്യൂസിലന്‍ഡിന് എതിരേ അഞ്ച് ട്വന്റി-20 മത്സരങ്ങള്‍കൂടി ഇന്ത്യക്കു ബാക്കിയുണ്ട്.
ജയം തുടരാന്‍
ഐസിസി ട്വന്റി-20 ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും ജയം തുടരാനുള്ള തയാറെടുപ്പിലാണ്. ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്‍ ശോഭിക്കാത്തതാണ് ഇന്ത്യയുടെ പ്രശ്നങ്ങളിലൊന്ന്. ഗില്ലിന്റെ തിരിച്ചുവരവോടെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണിന് പ്ലേയിംഗ് ഇലവന് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.
കട്ടക്കിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ നിലംപൊത്തിയിരുന്നു. അത്തരമൊരു സാഹചര്യം മുന്നില്‍ക്കണ്ട് ഇന്ന് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. പ്രത്യേകിച്ച് തിലക് വര്‍മയുടെ (32 പന്തില്‍ 26) മെല്ലപ്പോക്ക് ഇന്നിംഗ്സിന്റെ പശ്ചാത്തലത്തില്‍.
ഹാര്‍ഡ് ഹാര്‍ദിക്
ഫുള്‍ ഫിറ്റായ ഹാര്‍ദിക് പാണ്ഡ്യയില്‍നിന്ന് എന്തു പ്രതീക്ഷിക്കാം എന്നതായിരുന്നു കട്ടക്കിലെ ഒന്നാം ട്വന്റി-20യില്‍ വ്യക്തമായത്. പരിക്കിനെത്തുടര്‍ന്ന് രണ്ട് മാസത്തില്‍ അധികമായി ഇന്ത്യന്‍ ടീമിനു പുറത്തായ ഹാര്‍ദിക് 28 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു ഹാര്‍ദിക്കിന്റെ ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ എല്ലാ ബാറ്റര്‍മാരും ചേര്‍ന്ന് ആകെ നാല് സിക്സ് മാത്രമായിരുന്നു കട്ടക്കില്‍ നേടിയത്.
മാര്‍ക്കോ യാന്‍സെന്റെ ഇന്‍കട്ടര്‍ ദേഹത്തുകൊണ്ട് അഭിഷേക് ശര്‍മ നിലത്തിരുന്നപ്പോഴും സൂര്യകുമാര്‍ യാദവും ശുഭ്മാന്‍ ഗില്ലും പന്തിന്റെ അപ്രതീക്ഷിത മൂവ്മെന്റില്‍ പത്തിമടക്കിയപ്പോഴും ഒറ്റയാനായി നിന്നത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. രണ്ട് നോ ലുക്ക് സിക്സ് അടക്കമായിരുന്നു പാണ്ഡ്യയുടെ പവര്‍ ഇന്നിംഗ്സ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവരുന്ന സാഹചര്യത്തില്‍ പിച്ചിലെ ഭൂതം ഇന്ത്യന്‍ ബാറ്റിംഗിനെ വിഴുങ്ങുമോ എന്നതാണ് ആശങ്ക. കട്ടക്കില്‍ കട്ടയ്ക്കുള്ള ഏറുമായി അര്‍ഷദീപ് സിംഗ്-ജസ്പ്രീത് ബുംറ പേസ് ദ്വയം തിളങ്ങി. ഒപ്പം വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവരുടെ സ്പിന്നും ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരുടെ മീഡിയം പേസും ചേര്‍ന്നപ്പോള്‍ ഇന്ത്യ 101 റണ്‍സിന്റെ മിന്നും ജയത്തിലെത്തിയിരുന്നു.
Sports
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഗംഭീര ജയം. കട്ടക്കിൽ നടന്ന മത്സരത്തിൽ 101 റൺസിനാണ് ഇന്ത്യ വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 74 റൺസിൽ ഓൾഔട്ടായി. 22 റൺസെടുത്ത ഡിവാൾഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോർ. മറ്റാർക്കും തിളങ്ങാനായില്ല.
ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ അടിയറവ് പറയുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 175 റൺസ് എടുത്തത്. അർധ സെഞ്ചുറി നേടിയ ഹാർദിക്ക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
59 റൺസാണ് ഹാർദിക്ക് എടുത്തത്. 28 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഹാർദിക്കിന്റെ ഇന്നിംഗ്സ്.
തിലക് വർമ 26 റൺസും അക്സർ പട്ടേൽ 23 റൺസും എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗി എൻഗിഡി മൂന്ന് വിക്കറ്റ് എടുത്തു. ലുതോ സിംപാംല രണ്ട് വിക്കറ്റും ഡോണൊവൻ ഫെരേര ഒരു വിക്കറ്റും വീഴ്ത്തി.
Sports
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് എടുത്തത്.
അർധ സെഞ്ചുറി നേടിയ ഹാർദിക്ക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. 59 റൺസാണ് ഹാർദിക്ക് എടുത്തത്. 28 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഹാർദിക്കിന്റെ ഇന്നിംഗ്സ്.
തിലക് വർമ 26 റൺസും അക്സർ പട്ടേൽ 23 റൺസും എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗി എൻഗിഡി മൂന്ന് വിക്കറ്റ് എടുത്തു. ലുതോ സിംപാംല രണ്ട് വിക്കറ്റും ഡോണൊവൻ ഫെരേര ഒരു വിക്കറ്റും വീഴ്ത്തി.
Sports
കട്ടക്ക്: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് പുറത്തായി. അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്.
ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ച പേസര്‍ ജസ്പ്രീത് ബുമ്രയും പരിക്കുമൂലം പുറത്തായിരുന്ന ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ മൂന്നാം പേസറായി അര്‍ഷ്ദീപ് സിംഗും പ്ലേയിംഗ് ഇലവനില്‍ ഇടം നേടി.
സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലുമാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ കുല്‍ദീപ് യാദവും വാഷിംഗ്ടണ്‍ സുന്ദറും പുറത്തായി. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നീണ്ട നാളത്തെ ഇടവേളക്കേുശേഷം പേസര്‍ ആന്റിച്ച് നോര്‍ക്യ തിരിച്ചെത്തി.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവന്: ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ഏയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡോനൊവൻ ഫെരേര, മാർക്കോ യാൻസൻ, കേശവ് മഹാരാജ്, ലുതോ സിപാംല, ലുംഗി എൻഗിഡി, ആൻറിച്ച് നോർക്യ.
Sports
കട്ടക്ക്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരന്പരയ്ക്ക് ഇന്ന് കട്ടക്കിൽ തുടക്കം. 2026 ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനായുള്ള മുന്നൊരുക്കം കൂടിയാണ് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പര.
ഇതു കൂടാതെ ന്യൂസിലൻഡിനെതിരേ അഞ്ച് മത്സരങ്ങൾ കൂടിയേ ട്വന്റി20 ലോകകപ്പിനു മുൻപ് ഇന്ത്യക്ക് ഈ ഫോർമാറ്റിൽ ഇനി കളിക്കാനുള്ളൂ. അതിനാൽ താരങ്ങൾക്ക് ലോകകപ്പ് ടീം തെരഞ്ഞെടുപ്പിൽ നിർണായകമായിരിക്കും ഈ പത്ത് മത്സരങ്ങൾ.
അഞ്ച് മത്സരങ്ങളടങ്ങിയ പരന്പരയിൽ പരിക്കിൽനിന്ന് മുക്തരായെത്തുന്ന ശുഭ്മാൻ ഗില്ലും ഹാർദിക് പാണ്ഡ്യയും ടീമിന് കരുത്താകും. മലയാളി താരം സഞ്ജു സാംസണും നിർണായകമാണ് പരന്പരയിലെ പ്രകടനം. ടെസ്റ്റ്, ഏകദിന പരന്പരകൾക്ക് ശേഷമാണ് ഇരുവരും ട്വന്റി20ൽ ഏറ്റുമുട്ടുന്നത്. ടെസ്റ്റ് പരന്പര 2-0ന് പ്രോട്ടീസ് നേടിയപ്പോൾ ഏകദിന പരന്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ഓപ്പണിംഗ് ഉറപ്പ്
സീനിയർ താരങ്ങളായ വിരാട് കോഹ്ലി- രോഹിത് ശർമ എന്നിവരുടെ വിരമിക്കലിനെ തുടർന്ന് സ്ഥിരതയുള്ള ബാറ്റിംഗ് ലൈനപ്പ് ഉറപ്പുവരുത്താൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടില്ല. മാറി വരുന്ന പരീക്ഷണം അവസാനിപ്പിച്ച് ഓപ്പണിംഗ് ജോഡികളായി അഭിഷേക് ശർമ- ശുഭ്മാൻ ഗിൽ സഖ്യത്തെ ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് ടീം.
ട്വന്റി20 ഫോർമാറ്റിനു ചേർന്ന ഓപ്പണിംഗ് വെടിക്കെട്ടിന് ഗിൽ മികവ് കാട്ടിയിട്ടില്ലെങ്കിലും ടെസ്റ്റ് പരന്പരയിൽ കഴുത്തിനേറ്റ പരുക്കിൽനിന്നു മുക്തനായി എത്തുന്ന താരം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്പോൾ സ്ഫോടനാത്മക ബാറ്റിംഗ് നടത്തുന്ന അഭിഷേക് ശർമയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. സയീദ് മുഷ്താഖ് അലി ട്രോഫിയിൽ 249നു മുകളിൽ സ്ട്രൈക്ക് റേറ്റിൽ സ്കോർ ചെയ്ത അഭിഷേക് മികച്ച ഫോമിലാണ്.
കരുത്തുറ്റ ടീം
കരുത്തുറ്റ ടീം ഇന്ത്യക്കുണ്ടെങ്കിലും ബാറ്റിംഗ് പൊസിഷൻ തലവേദന സൃഷ്ടിക്കുന്നു. ഗിൽ ഓപ്പണറായെത്തുന്പോൾ സഞ്ജു സാംസണ് പ്ലെയിംഗ് ഇലവനിൽ ഉൾപ്പെട്ടാൽ അഞ്ചാം നന്പറിലാകും ബാറ്റിംഗിനിറങ്ങുക.
മൂന്നാം നന്പറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും നാലാമനായി തിലക് വർമയും ക്രീസിലെത്തും. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയത് ഇന്ത്യക്ക് കരുത്തു പകരും. ഹാർദിക് ആറാം നന്പറിൽ മികച്ച ബാറ്റിംഗ് ഓപ്ഷനാണ്. ഓപ്പണിംഗ് ബൗളറായോ മൂന്നാം പേസറായോ ഉപയോഗിക്കാവുന്ന താരം ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
പേസ് നിരയെ ജസ്പ്രീത് ബുംറ നയിക്കും. അർഷ്ദീപ് സിംഗും ഇടംപിടിക്കും. വരുണ്‍ ചക്രവർത്തിയാകും പ്രധാന സ്പിൻ ഓപ്ഷൻ. അക്സർ പട്ടേൽ അല്ലെങ്കിൽ വാഷിംഗ്ടണ്‍ സുന്ദർ ആയിരിക്കും ടീമിലെ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ.
മറുവശത്ത് പേസർ ആൻറിച്ച് നോർക്കയുടെ തിരിച്ചുവരവ് ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയെ ശക്തിപ്പെടുത്തും. മാർക്കോ യാൻസൻ ഇന്ത്യൻ പര്യടനത്തിൽ ബാറ്റിംഗ് ഫോം നിലനിർത്തുന്നത് ടീമിന് കരുത്താകും.
സൂര്യയിൽ ആശങ്ക
ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഫോമില്ലായ്മയാണ് ആശങ്ക. കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട ശേഷമുള്ള 15 മത്സരങ്ങളിൽ സൂര്യകുമാറിന്റെ ബാറ്റിംഗ് ശരാശരി 15.33 ആണ്. കഴിഞ്ഞ 20 മത്സരങ്ങളിൽ താരത്തിന് അന്‍പത് കടക്കാനായിട്ടില്ല. 2022ൽ 187 ആയിരുന്ന സ്ട്രൈക്ക് റേറ്റ് 127 ആയി താഴ്ന്നു.
സഞ്ജു- ജിതേഷ്
ദക്ഷിണാഫ്രക്കയ്ക്കെതിരായ പരന്പരയും വരാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ പരന്പരയും വിക്കറ്റ് കീപ്പറായി സഞ്ജു സാംസണോ ജിതേഷ് ശർമയോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാകും. ട്വന്റി20 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നെങ്കിലും സഞ്ജുവിന് ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല. അതിനുശേഷമുള്ള മത്സരങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന സ്കോററായി. ഓപ്പണിംഗ് റോളിൽ മൂന്ന് സെഞ്ചുറികൾ നേടിയെങ്കിലും ഗിൽ തിരിച്ചെത്തിയതോടെ മധ്യനിരയിൽ മികവ് തെളിയിക്കാൻ സഞ്ജു നിർബന്ധിതനായി.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനുവേണ്ടി കളിച്ച സഞ്ജു ഓപ്പണിംഗ് റോളിൽ മിന്നും ഫോം തുടർന്നു. രണ്ട് 40+ സ്കോറും ഒരു അർധ സെഞ്ചുറി (73 റണ്‍സും) നേടി. എന്നാൽ ബറോഡയ്ക്കു വേണ്ടി ആറു മത്സരങ്ങൾ കളിച്ച ജിതേഷ് ശർമയുടെ ഉയർന്ന സ്കോർ 41 റണ്‍സാണ്.
സാധ്യതാ ടീം
ഇന്ത്യ: സൂര്യകുമാർ യാദവ് (c), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസണ് (wc), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദർ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുണ്‍ ചക്രവർത്തി.
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (c), ഓട്ട്നീൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, ഡിവാൾഡ് ബ്രീവിസ്, ക്വിന്റണ്‍ ഡികോക്ക്, ടോണി ഡി സോർസി, ഡോണോവൻ ഫെരേര, റീസ ഹെൻഡ്രിക്സ്, മാർക്കോ യാൻസൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ക്വേന മഫാക, ഡേവിഡ് മില്ലർ, ലുംഗി എന്‍ഗിഡി, ആൻറിച്ച് നോർക്കിയ, ട്രിസ്റ്റൻ സ്റ്റബ്സ്.
Sports
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന മൂന്നാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ചതോടെയാണ് കെ. എൽ. രാഹുലും സംഘവും പരന്പര സ്വന്തമാക്കിയത്. 2-1 നാണ് ഇന്ത്യ പരമ്പര നേടിയത്.
ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം 39.5 ഓവറിൽ ഇന്ത്യ മറികടന്നു. യശസ്വി ജയ്സ്വാളിന്റെ സൂപ്പർ സെഞ്ചുറിയുടെയും രോഹിത് ശർമയുടെയും കോഹ്ലിയുടെയും അർധ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം അനായാസമായി മറികടന്നത്.
117 റൺസാണ് ജയ്സ്വാൾ എടുത്തത്. ഏകദിന കരിയറിലെ ജയ്സ്വാളിന്റെ ആദ്യ സെഞ്ചുറിയാണ് ഇന്നത്തേത്. 121 പന്തിൽ 12 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. രോഹിത് ശർമ 75 റൺസും വിരാട് കോഹ്ലി 65 റൺസും സ്കോർ ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് ഒരു വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ദക്ഷിണാഫ്രിക്ക 47.5 ഓവറിൽ 270 റൺസിന് എല്ലാവരും പുറത്തായി. ക്വിന്റണ്‍ ഡി കോക്കിന്റെ (106) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
ക്യാപ്റ്റൻ ടെംബാ ബാവുമ (48), ഡെവാള്‍ഡ് ബ്രെവിസ് (29), മാത്യു ബ്രെറ്റ്സ്കി (24) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതമെടുത്തു.
മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ചിരുന്നു. ഏകദിന പരന്പര സ്വന്തമാക്കിയതോടെ ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിന് പകരം വീട്ടാനും ഇന്ത്യയ്ക്ക് സാധിച്ചു. യശസ്വി ജയ്സ്വാൾ മത്സരത്തിലെ താരവും വിരാട് കോഹ്ലി പരമ്പരയിലെ താരവും ആയി.
International
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. 14പേർക്ക് പരിക്കേറ്റു.
അനധികൃതമായി മദ്യം വിൽക്കുന്ന സ്ഥലത്താണ് വെടിവയ്പ് നടന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രിട്ടോറിയയുടെ പടിഞ്ഞാറുള്ള സോൾസ്വില്ലെയിൽ സംഭവം നടന്നത്.
കൊല്ലപ്പെട്ട കുട്ടികളില്‍ മൂന്ന്, 12 വയസുള്ള ആണ്‍കുട്ടികളും 16കാരിയായ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. അപരിചിതരായ മൂന്ന് പേരാണ് ആക്രമണം നടത്തിയത്.
ആളുകള്‍ മദ്യപിക്കുന്ന സ്ഥലത്ത് എത്തിയ തോക്കുധാരികള്‍ പ്രകോപനമില്ലാതെ തന്നെ വെടിവയ്ക്കുകയായിരുന്നെന്ന് പോലീസ് വക്താവ് അറിയിച്ചു. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല. ആക്രമണത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Sports
വിശാഖപട്ടണം: ഒടുവിൽ നീണ്ട 20 മത്സരങ്ങൾക്കു ശേഷം ഇന്ത്യയ്ക്ക് ടോസ് വീണു. വിശാഖപട്ടണത്തെ നിർണായക ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്.
കഴിഞ്ഞ മത്സരം പരാജയപ്പെട്ട ടീമിൽ നിന്ന് ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വാഷിംഗ്ടൺ സുന്ദറിനു പകരം തിലക് വർമ അന്തിമ ഇലവനിലെത്തി.
അതേസമയം, ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടു മാറ്റങ്ങളുണ്ട്. പരിക്കേറ്റ നാന്ദ്രെ ബർഗർ, ടോണി ഡി സോർസി എന്നിവർക്കു പകരം ഓട്ട്നീൽ ബാർട്ട്മാൻ, റിയാൻ റിക്കിൾട്ടൺ എന്നിവർ ടീമിൽ ഇടംപിടിച്ചു.
മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ട്രോഫി ആര്‍ക്കെന്നു നിശ്ചയിക്കുന്ന അവസാന അങ്കമാണ് വിശാഖപട്ടണത്ത് നടക്കുന്നത്. റാഞ്ചിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ 17 റണ്‍സ് ജയം നേടിയപ്പോള്‍ റായ്പുരിലെ രണ്ടാം പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിനു വെന്നിക്കൊടി പാറിച്ചു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 2-0ന് അടിയറവച്ചശേഷമാണ് ഇന്ത്യ ഏകദിനം കളിക്കാന്‍ ഇറങ്ങിയത്. ഏകദിനത്തില്‍ മാത്രം ദേശീയ ജഴ്സിയില്‍ കളിക്കുന്ന രോഹിത് ശര്‍മയും വിരാട് കോഹ്ലിയും മികച്ചു നിന്നു. കോഹ്ലി രണ്ട് മത്സരത്തിലും സെഞ്ചുറി നേടിയപ്പോള്‍ രോഹിത് ആദ്യ ഏകദിനത്തില്‍ അര്‍ധശതകം സ്വന്തമാക്കി.
കോഹ്ലി രാജ്യാന്തര ഏകദിനത്തില്‍ 11-ാം തവണയാണ് തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ സെഞ്ചുറി നേടുന്നത്. താരത്തിന്റെ പ്രകടനം ഇന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദ് നാലാം നമ്പറില്‍ ഉറയ്ക്കാനുള്ള തയാറെടുപ്പിലാണ്.
എന്നാല്‍, ഇന്നു ജയിച്ചില്ലെങ്കില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പന്‍ നാണക്കേടാണ്. 2021-22ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു, ഒരു പര്യടനത്തില്‍/ടൂറില്‍ ടെസ്റ്റും ഏകദിനവും ഇന്ത്യന്‍ ടീം അവസാനമായി കൈവിട്ടത്. അതേസമയം, അന്ന് സ്വന്തം നാട്ടില്‍ ഇന്ത്യയെ വെറുംകൈയോടെ പറഞ്ഞയച്ചത് ഇന്ന് ഇന്ത്യയില്‍വച്ച് ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലാണ് ദക്ഷിണാഫ്രിക്ക.
ഇന്ത്യയില്‍ ഏതെങ്കിലും ഒരു ടീം ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അവസാനമായി സ്വന്തമാക്കിയത് 1986-87ല്‍ ആയിരുന്നു. അന്ന് പാക്കിസ്ഥാന് 1-0ന് ടെസ്റ്റിലും 5-1ന് ഏകദിനത്തിലും ഇന്ത്യയെ തോല്‍പ്പിച്ചു.
ഇന്നു ജയിച്ചില്ലെങ്കില്‍ 38 വര്‍ഷത്തിനുശേഷം ഒരു പരമ്പരയിലെ ടെസ്റ്റിലും ഏകദിനത്തിലും ടീം ഇന്ത്യക്കു സ്വന്തം നാട്ടില്‍ തലതാഴ്ത്തേണ്ടിവരും. ആ നാണക്കേടിലേക്കുകൂടി ടീം ഇന്ത്യയെ തള്ളിവിടാനുള്ള ശ്രമത്തിലാണ്, 2000നുശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), തിലക് വർമ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: റിയാൻ റിക്കിൾട്ടൺ, ക്വിന്റൺ ഡി കോക്ക്, തെംബ ബാവുമ (ക്യാപ്റ്റൻ), മാത്യു ബ്രീസ്കെ, എയ്ഡൻ മാർക്രം, ഡെവാൾഡ് ബ്രീവിസ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, ലുംഗി എൻഗിഡി, ഒട്ട്നീൽ ബാർട്ട്മാൻ.
Sports
റായ്പുര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. റായ്പുരിൽ വീണ്ടും ടോസ് ജയിച്ച ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. അതേസമയം, തോൽവിയോടെ തുടങ്ങിയ ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്. ക്യാപ്റ്റനായി തെംബ ബാവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുംഗി എൻഗിഡിയും പ്ലേയിംഗ് ഇലവനിലെത്തി.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം വിജയിച്ച് കിരീടം സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം പരമ്പര സമനിലയിലാക്കി പോരാട്ടം അവസാന മത്സരത്തിലേക്ക് നീട്ടാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവന്: ക്വിന്റൺ ഡി കോക്ക്, എയ്ഡൻ മാർക്രം, തെംബ ബാവുമ (ക്യാപ്റ്റൻ), മാത്യു ബ്രീറ്റ്സ്കെ, ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, മാർക്കോ യാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലുംഗി എൻഗിഡി.
ഇന്ത്യ പ്ലേയിംഗ് ഇലവന്: യശസ്വി ജയ്സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, വാഷിംഗ്ടൺ സുന്ദർ, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
Sports
ഗോഹട്ടി:ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തോൽവി മുന്നിൽ കണ്ട് ഇന്ത്യ. 549 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം ചായയ്ക്ക് പിരിയുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ്.
138 പന്തിൽ 14 റണ്‍സുമായി സായ് സുദര്‍ശനും 23 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. കുല്‍ദീപ് യാദവ്, ധ്രുവ് ജുറെല്‍, ക്യാപ്റ്റന്‍ റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് അവസാന ദിനം നഷ്ടമായത്.
13 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെയും ആറ് റണ്‍സെടുത്ത കെ.എല്‍. രാഹുലിന്റെയും വിക്കറ്റുകൾ ഇന്ത്യക്ക് ചൊവ്വാഴ്ച നഷ്ടമായിരുന്നു. അഞ്ചു വിക്കറ്റ് മാത്രം കൈയിലിരിക്കെ ദക്ഷിണാഫ്രിക്കൻ സ്കോറിന് 454 റണ്‍സിന് പിന്നിലാണ് ഇന്ത്യ ഇപ്പോഴും.
ദക്ഷിണാഫ്രിക്കക്കായി സ്പിന്നർ സിമോൺ ഹാര്‍മര്‍ 12 ഓവറില്‍ 12 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു.
Sports
ഗോഹട്ടി: രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം മുന്നിൽ വച്ച് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക ഉയർത്തിയ 549 റൺസ് പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം. നാലാം ദിവസത്തെ മത്സരം നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 27 റൺസെടുത്തിട്ടുണ്ട് ഇന്ത്യ.
നാല് റൺസുമായി കുൽദീപ് യാദവും രണ്ട് റൺസുമായി സായ് സുദർശനുമാണ് ക്രിസീലുള്ളത്. 13 റൺസെടുത്ത യശസ്വി ജയ്സ്വാളും ആറ് റൺസെടുത്ത കെ. എൽ. രാഹുലുമാണ് പുറത്തായത്. മാർക്കോ യാൻസനും സിമോൺ ഹാർമറും ആണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് വീഴ്ത്തിയത്.
മത്സരം വിജയിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ ഇന്ത്യയ്ക്ക് 522 റൺസ് കൂടി വേണം. എട്ട് വിക്കറ്റ് വീഴ്ത്താനായാൽ ദക്ഷിണാഫ്രിക്കയ്ക്കും മത്സരം സ്വന്തമാക്കാം. ഗോഹട്ടിയിൽ ആദ്യ ഇന്നിംഗ്സിൽ 489 റൺസെടുത്ത ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ 260 റണ്‍സെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 201 റൺസെടുത്ത് പുറത്തായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ 94 റണ്‍സെടുത്ത ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 35 റണ്‍സുമായി വിയാന്‍ മുള്‍ഡര്‍ പുറത്താകാതെ നിന്നു. റയാൻ റിക്കിള്ടൺ (35), എയ്ഡന്‍ മാര്‍ക്രം (29), ക്യാപ്റ്റൻ തെംബ ബാവുമ (മൂന്ന്), ടോണി ഡി സോര്‍സി (49) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
നാലുവിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിൽ ഉച്ചഭക്ഷണത്തിനു ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക സ്കോർ 260ൽ നില്‍ക്കെ സ്റ്റബ്സിന്റെ വിക്കറ്റ് നഷ്ടമായതിനു പിന്നാലെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 62 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് വീഴ്ത്തി. പരന്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഈ മത്സരത്തിലെ വിജയം അനിവാര്യമാണ്. അതേസമയം പരമ്പര തൂത്തുവാരുക എന്നതാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.
Sports
ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ. 489 റൺസാണ് ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ എടുത്തത്.
സെഞ്ചുറി നേടിയ സെനുരൻ മുത്തുസ്വാമിയുടെയും അർധ സെഞ്ചുറി നേടിയ മാർക്കോ യാൻസന്റെയും മികച്ച പ്രകടനം പുറത്തെടുത്ത ട്രിസ്റ്റൻ സ്റ്റബ്സിന്റെയും കൈൽ വെരെയ്ന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
സെനുരൻ മുത്തുസ്വാമി 109 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായി. മാർക്കോ യാൻസൻ 93 റൺസെടുത്തു. സ്റ്റബ്സ് 49 റൺസും വെരെയ്ൻ 45 റൺസും സ്കോർ ചെയ്തു. 41 റൺസെടുത്ത നായകൻ ടെംബ ബാവുമയും തിളങ്ങി.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക ശക്തമായ നിലയിൽ. രണ്ടാം ദിനത്തിൽ ലഞ്ചിന് പിരിയുന്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 428 റൺസെടുത്തിട്ടുണ്ട് ദക്ഷിണാഫ്രിക്ക.
സെഞ്ചുറി നേടിയ സെനുരൻ മുത്തുസ്വാമിയും അർധ സെഞ്ചുറി നേടിയ മാർക്കോ യാൻസനും ആണ് ക്രീസിൽ. സെനുരൻ 107 റൺസെടുത്തിട്ടുണ്ട്. യാൻസൻ 51 റൺസ് സ്കോർ ചെയ്തിട്ടുണ്ട്.
ആറ് വിക്കറ്റ് നഷ്ടത്തിൽ 247 എന്ന നിലയിൽ ആണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിനത്തിൽ ബാറ്റിംഗ് ആരംഭിച്ചത്. ഇതുവരെ 181 റൺസാണ് ഇന്ന് ദക്ഷിണാഫ്രിക്ക കൂട്ടിച്ചേർത്തത്. 45 റൺസെടുത്ത കൈൽ വെരെയ്ന്റെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് നഷ്ടപ്പെട്ടത്. രവീന്ദ്ര ജഡേജയാണ് വെരെയ്ന്റെ വിക്കറ്റ് എടുത്തത്.
മുത്തുസാമിയും യാൻസനും ചേർന്നുള്ള എട്ടാം വിക്കറ്റ് സഖ്യം 94 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
Sports
ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേയ്ക്ക്. രണ്ടാം ദിനത്തിൽ ചായയ്ക്ക് പിരിയുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 316 റൺസെടുത്തിട്ടുണ്ട് ദക്ഷിണാഫ്രിക്ക.
സെനുരൻ മുത്തുസ്വാമിയും കൈൽ വെരെയ്നും ആണ് ക്രീസിൽ. സെനുരൻ അർധ സെഞ്ചുറി നേടി. 56 റൺസെുത്തിട്ടുണ്ട് താരം. വെരെയ്ൻ 38 റൺസെടുത്തിട്ടുണ്ട്.
ആറ് വിക്കറ്റ് നഷ്ടത്തിൽ 247 എന്ന നിലയിൽ ആണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിനത്തിൽ ബാറ്റിംഗ് ആരംഭിച്ചത്. ഇതുവരെ 69 റൺസാണ് ഇന്ന് ദക്ഷിണാഫ്രിക്ക കൂട്ടിച്ചേർത്തത്. മുത്തുസാമിയും വെരെയ്നും ചേർന്നുള്ള സഖ്യം 70 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഇന്നത്തെ ആദ്യ സെഷനിൽ വിക്കറ്റ് ഒന്നും വീണില്ല.
Sports
മുംബൈ: ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക് വിലയിരുത്തിയതിനെക്കാള്‍ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. കഴുത്തുവേദന കുറയാന്‍ ഇഞ്ചക്ഷന് എടുത്തെങ്കിലും വേദനയില്‍ കാര്യമായ കുറവില്ലെന്നും തിരിച്ചുവരവിന് മാസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. ഇതോടെ ഗില്ലിന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾ പൂര്‍ണമായും നഷ്ടമാകുമെന്നാണ് കരുതുന്നത്.
ജനുവരിയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മാത്രമെ ഗില്‍ ഗ്രൗണ്ടില്‍ തിരിച്ചെത്താനിടയുള്ളൂവെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി. ഗില്ലിന്റെ തിരിച്ചുവരവിനായി തിടുക്കം കൂട്ടേണ്ടതില്ലെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇതു കൂടി കണക്കിലെടുത്താകും തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കളിക്കുന്നില്ല. രണ്ടാം ടെസ്റ്റിനായി ഇന്ത്യൻ ടീമിനൊപ്പം കൊല്‍ക്കത്തയില്‍ നിന്ന് ഗോഹട്ടിയിലെത്തി ഗില്ലിനെ പിന്നീട് ടീമില്‍ നിന്ന് റിലീസ് ചെയ്തിരുന്നു. തുടര്‍ ചികിത്സക്കായി ഗില്‍ പിന്നീട് മുംബൈയിലേക്ക് പോയി.
ഈ മാസം 30 മുതലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. അതിനുശേഷം ഡിസംബര്‍ ഒമ്പത് മുതല്‍ അഞ്ച് മത്സര ടി20 പരമ്പരയിലും ഇന്ത്യ കളിക്കും. ജനുവരി 11 മുതലാണ് ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പര ആരംഭിക്കുന്നത്. ഇതിലാകും ഗില്‍ ഇനി തിരിച്ചുവരിക എന്നാണ് പ്രതീക്ഷിക്കുന്നത്.
ഗില്ലിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരില്‍ പുതിയ നായകനെയും ടി20 പരമ്പരയില്‍ പുതിയ വൈസ് ക്യാപ്റ്റനെയും സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കേണ്ടിവരും.
Sports
ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ദിവസത്തെ മത്സരം അവസാനിപ്പിക്കുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 247 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.
25 റൺസുമായി സെനുരൻ മുത്തുസാമിയും ഒരു റണുമായി കൈൽ വെരെയ്നും ആണ് ക്രീസിലുള്ളത്. ഓപ്പണർമാർ നൽകിയ മികച്ച തുടക്കത്തിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് നിര തകരുകയായിരുന്നു. എയ്ഡൻ മാർക്രവും റയാൻ റിക്കിൾടണും ചേർന്ന് 82 റൺസ് കൂട്ടിച്ചേർത്തു.
എയ്ഡൻ മാർക്രത്തെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 38 റൺസെടുത്താണ് മാർക്രം പുറത്തായത്.
തൊട്ടടുത്ത ഓവറിൽ റിക്കിൾട്ടണെ പുറത്താക്കിയ കുൽദീപ് ഇന്ത്യയ്ക്ക് വീണ്ടും ആശ്വാസം സമ്മാനിച്ചു. റിക്കിൾടൺ 35 റൺസാണ് എടുത്തത്. പിന്നീട് ക്രീസിൽ ഒന്നിച്ച ട്രിസ്റ്റൺ സ്റ്റബ്സും തെംബ ബാവുമയും മികച്ച രീതിയിൽ ബാറ്റ് വീശി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്തു.
ടീം സ്കോർ 166ൽ നിൽക്കെ 41 റൺസെടുത്ത ബാവുമ പുറത്തായി. രവീന്ദ്ര ജഡേജയാണ് ബാവുമയെ പവലിയനിലേയ്ക്ക് മടക്കിയത്. ടീം സ്കോർ 187ൽ നിൽക്കെ സ്റ്റബ്സും പുറത്തായി. അർധ സെഞ്ചുറിക്ക് ഒരു റൺ അകലെയാണ് സ്റ്റബ്സ് പുറത്തായത്. കുൽദീപ് യാദവാണ് സ്റ്റബ്സിന്റെ വിക്കറ്റ് എടുത്തത്.
ദക്ഷിണാഫ്രിക്കയുടെ സ്കോർ 200 കടന്നതിന് തൊട്ടുപിന്നാലെ അഞ്ചാം വിക്കറ്റും വീണു. 13 റൺസെടുത്ത വിയാൻ മുൾഡറിനെ കുൽദീപ് യാദവ് പുറത്താക്കുകയായിരുന്നു. ടീം സ്കോർ 201 റൺസായിരുന്നു മുൾഡർ പുറത്താകുമ്പോൾ.
പിന്നീട് ഒത്തുച്ചേർന്ന ടോണി ഡി സോർസിയും സെനുരൻ മുത്തുസാമിയും ചേർന്ന് ആറാം വിക്കറ്റിൽ 45 കൂട്ടിച്ചേർത്തു. ടീം സ്കോർ 246ൽ നിൽക്കെ സോർസിസും മടങ്ങി. മുഹമ്മദ് സിറാജാണ് സോർസിയുടെ വിക്കറ്റെടുത്തത്. പിന്നീട് ഒരു റൺ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് നേടാനായത്.
International
ജൊഹാനസ്ബർഗ്: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ദക്ഷിണാഫ്രിക്കയിലെത്തി.
മോദിക്ക് ഊഷ്മള വരവേൽപ്പാണു ലഭിച്ചത്. ആഫ്രിക്കയിൽ ആദ്യമായാണ് ജി20 ഉച്ചകോടി നടക്കുന്നത്.
National
ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണാഫ്രിക്കയിലെത്തും. ജോഹന്നാസ്ബർഗിൽ ഇന്നുമുതൽ 23 വരെയാണ് 20-ാമത് ജി20 ഉച്ചകോടി നടക്കുന്നത്.
മൂന്നു ദിവസം പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലുണ്ടായിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബഹിഷ്കരണം പ്രഖ്യാപിച്ച ഉച്ചകോടിയിൽ ചില ജി20 നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും.
‘എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാന്പത്തിക വളർച്ച’, ദുരന്തസാധ്യത ലഘൂകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ‘പ്രതിരോധശേഷിയുള്ള ലോകത്തിൽ ജി20യുടെ സംഭാവന’, നിർമിതബുദ്ധി, നിർണായക ധാതുക്കൾ എന്നീ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ‘എല്ലാവർക്കും ന്യായവും നീതിയുക്തവുമായ ഭാവി’ എന്നീ മൂന്ന് സമ്മേളനങ്ങളാണ് ഉച്ചകോടിയിൽ ഉണ്ടാകുക.
ഈ മൂന്ന് സമ്മേളനങ്ങളിലും മോദി പ്രസംഗിക്കുമെന്നാണു സൂചന.
Sports
വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഹോം ടെസ്റ്റ് പരമ്പര 2-0നു സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരേ കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ ഇറങ്ങിയത്.
2010നുശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയില്‍ ഒരു ടെസ്റ്റ് ജയിക്കാന്‍ സാധിച്ചില്ലെന്നും ഇന്ത്യയില്‍ മുമ്പു കളിച്ചു പരിചയമില്ലാത്ത എട്ടു പേരടങ്ങിയതാണ് അവരുടെ ടീമെന്നുമെല്ലാം നിരീക്ഷിക്കപ്പെട്ടു. മത്സരത്തിന്റെ മൂന്നാംദിനം ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കുന്നതുവരെ എല്ലാം ഭദ്രം. എന്നാല്‍, പ്രതീക്ഷകള്‍ കീഴ്മേല്‍മറിച്ച് 30 റണ്‍സ് ജയവുമായി പ്രോട്ടീസ് ഈഡന് ഗാര്‍ഡന്‍സില്‍ വസന്തം തീര്‍ത്തു.
തോല്‍വിക്കുശേഷം പതിവുപോലെ കീറിമുറിക്കല്‍. അതിലൂടെ കണ്ടെത്തിയത് അഞ്ച് കാരണങ്ങള്‍.
പിച്ച് തിരിഞ്ഞുകുത്തി
ഇന്ത്യന്‍ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ തോല്‍വിക്കുശേഷം ആദ്യ പറഞ്ഞത് തങ്ങള്‍ ആവശ്യപ്പെട്ടതുപോലുള്ള പിച്ചായിരുന്നു ക്യുറേറ്റര്‍ ഒരുക്കിയതെന്നാണ്. അതെ, ഒന്നാംദിനം മുതല്‍ ടേണിംഗ് ലഭിക്കുന്ന പിച്ച്. രണ്ടും മൂന്നും ദിനങ്ങള്‍ ആയപ്പോള്‍ പിച്ച് ടീം ഇന്ത്യയെ തിരിഞ്ഞുകുത്തി.
മികച്ച ഡിഫെന്‍സ് നടത്തിയവര്‍ സ്കോര്‍ ചെയ്തെന്നാണ് ഗംഭീറിന്റെ വാദം. അതിനായി മുന്നോട്ടുവയ്ക്കുന്നത് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബൗമയുടെ രണ്ടാം ഇന്നിംഗ്സിലെ 55 നോട്ടൗട്ട്. മത്സരത്തില്‍ ആകെ പിറന്ന അര്‍ധസെഞ്ചുറിയും ബൗമയുടേതാണ്. 2024ല്‍ ന്യൂസിലന്‍ഡ് ഇന്ത്യയില്‍ എത്തിയപ്പോഴും ഇതേ അവസ്ഥയിലായിരുന്നു ടീം ഇന്ത്യ. അന്ന് കിവീസ് പറന്നകന്നത് മൂന്നു മത്സര പരമ്പര 3-0നു തൂത്തുവാരിയശേഷം. ഇംഗ്ലണ്ടിലെ ഫ്ളാറ്റ് പിച്ചില്‍ 2-2നു പരമ്പര സമനിലയിലാക്കിയതാണ് ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ടീം എന്നതും വിസ്മരിക്കരുത്.
ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാരെ വിലകുറച്ചുകണ്ടോ എന്നതും സുപ്രധാന ചോദ്യം. സ്പിന്നര്‍ കേശവ് മഹാരാജായിരിക്കും പ്രോട്ടീസിന്റെ തുറുപ്പ് എന്നായിരുന്നു വിശ്വാസം. എന്നാല്‍, രണ്ട് ഇന്നിംഗ്സിലും നാല് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍ സൈമണ്‍ ഹാര്‍മര്‍ പ്ലെയര്‍ ഓഫ് ദ മാച്ചായി.
ബാറ്റിംഗ് തകര്‍ന്നടിഞ്ഞു
ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ തുടര്‍ച്ചയായ രണ്ട് പരാജയമാണ് തോല്‍വിയുടെ മറ്റൊരു കാരണം. രണ്ട് ഇന്നിംഗ്സിലുമായി 282 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ ഒന്നാം ഇന്നിംഗ്സില്‍ 39 റണ്‍സ് നേടിയ കെ.എല്‍. രാഹുല്‍. ഇന്ത്യയുടെ രണ്ട് ഇന്നിംഗ്സില്‍ 30 റണ്‍സ് കടന്ന മറ്റൊരുതാരം രണ്ടാം ഇന്നിംഗ്സില്‍ 31 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറും. ഇത്രയും ദയനീയ ബാറ്റിംഗുമായി ഒരു ടീം ജയിക്കുന്നത് എങ്ങനെ..?
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 159ന് എതിരേ, ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നിട്ടും ഒന്നാം ഇന്നിംഗ്സില്‍ നേടാന്‍ സാധിച്ചത് 30 റണ്‍സിന്റെ ലീഡ് മാത്രം.
ഗില്ലിന്റെ പരിക്ക്
ഇന്ത്യന്‍ ബാറ്റിംഗിന്റെ ദയനീയ പ്രകടനത്തിനു പ്രധാന കാരണം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പരിക്കേറ്റു പുറത്തായതാണ്. ഇംഗ്ലണ്ടിനും വെസ്റ്റ് ഇന്‍ഡീസിനും എതിരായ പരമ്പരകളില്‍ ഗില്ലായിരുന്നു ഇന്ത്യന്‍ ബാറ്റിംഗിനെ മുന്നില്‍നിന്നു നയിച്ചത്.
ആദ്യ ഇന്നിംഗ്സില്‍ മൂന്നു പന്ത് നേരിട്ട് നാല് റണ്‍സുമായി ഗില്‍ മടങ്ങിയത് ഇന്ത്യക്കു കനത്ത പ്രഹരമായി. ശുഭ്മാന്‍ ഗില്‍ രണ്ട് ഇന്നിംഗ്സിലുമായി 30 റണ്‍സ് നേടുമെന്നു കരുതിയാല്‍ ഇന്ത്യ പരാജയപ്പെടില്ലെന്നു സാരം. സൈമണ്‍ ഹാര്മറിനെ സ്ലോഗ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തിയപ്പോഴായിരുന്നു ഗില്ലിനു പരിക്കേറ്റത്. ഹാര്മറിനു മുന്നിലാണ് ഇന്ത്യന്‍ ബാറ്റര്മാരിലേറെയും മുട്ടുമടക്കിയതെന്നതും ശ്രദ്ധേയം. യശസ്വി ജയ്സ്വാളും കെ.എല്‍. രാഹുലും ധ്രുവ് ജുറെലും ഋഷഭ് പന്തുമെല്ലാം പരാജയപ്പെട്ടതോടെ ഗില്ലിന്റെ അഭാവം ശരിക്കും നിഴലിച്ചു എന്നതും വാസ്തവം.
തന്ത്രമില്ലാത്ത പന്ത്
ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ മത്സരത്തില്‍ ഇന്ത്യയെ തുടര്‍ന്നു നയിച്ചത് വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്തായിരുന്നു. മൂന്നാംദിനം ഇടംകൈ സ്പിന്നര്‍മാരായ അക്സര്‍ പട്ടേല്‍-രവീന്ദ്ര ജഡേജ എന്നിവരെക്കൊണ്ട് പന്ത് എറിയിച്ചുതുടങ്ങിയ ഋഷഭ് പന്തിന്റെ മണ്ടത്തരം ഇന്ത്യക്കു വിനയായി. ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്തിയായിരുന്നു ഈ തീരുമാനം. എട്ടാം വിക്കറ്റില്‍ തെംബ ബൗമയും കോര്ബിന് ബോഷും ചേര്‍ന്ന് 44 റണ്‍സ് സ്വന്തമാക്കിയത് ഈ സമയത്തായിരുന്നു. അതോടെ 75/6 എന്ന നിലയില്‍നിന്ന് പ്രോട്ടീസ് കരയറി. ഒടുവില്‍ ജസ്പ്രീത് ബുംറയെ കൊണ്ടുവന്നാണ് ഈ കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചതെന്നതും ശ്രദ്ധേയം. അതാകട്ടെ മൂന്നാംദിനത്തിലെ 13-ാം ഓവറില്‍.
ടീം സെലക്ഷന്
നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ പ്ലേയിംഗ് ഇലവനെ ഇറക്കിയത്. അതില്‍ കുല്‍ദീപ് യാദവ് ഒഴികെയുള്ള രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍. ജഡേജയ്ക്കും വാഷിംഗ്ടണിനും ആദ്യ ഇന്നിംഗ്സില്‍ വിക്കറ്റ് ലഭിച്ചില്ല. നേടിയത് 27ഉം 16ഉം റണ്‍സ്. രണ്ടാം ഇന്നിംഗ്സില്‍ വാഷിംഗ്ടണിനെ പന്ത് ഏല്പ്പിച്ചുമില്ല.
ഫോമില്‍ അല്ലാത്ത സായ് സുദര്‍ശനെ പുറത്തിരുത്തിയാണ് വാഷിംഗ്ടണ്‍ സുന്ദറിനെയും ധ്രുവ് ജുറെലിനെയും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. വാഷിംഗ്ടണിന്റെ ബൗളിംഗിനെ ഡിപ്പെന്‍ഡ് ചെയ്യുന്നില്ലെങ്കില്‍ സായ് സുദര്‍ശനെയോ ദേവ്ദത്ത് പടിക്കലിനേയോ മൂന്നാം നമ്പറില്‍ ഇറക്കാമായിരുന്നു.
NRI
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി പ്രവീൺ (36) ആണ് മരിച്ചത്.
രണ്ടു വർഷമായി ദക്ഷിണാഫ്രിക്കയിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
പിതാവ്: ചെന്നക്കപ്പാടം കണ്ടപാത്ത് മോഹനൻ. മാതാവ്: ജാനകി. ഭാര്യ: ശ്രീജ. മക്കൾ: ആദിയ, അദ്വൈത്. സഹോദരൻ: വിപിൻ.
Sports
കോല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് ടീമില്‍നിന്ന് പേസ് ഓള് റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാളെ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ നിതീഷ് കുമാറിനു പകരം ധ്രുവ് ജുറെല്‍ കളിക്കുമെന്ന് ഇന്ത്യന്‍ ടീം അസിസ്റ്റന്റ് കോച്ച് റയാന് ടെന്‍ ഡോഷെ.
സ്പെഷലിസ്റ്റ് ബാറ്റര്‍ എന്ന നിലയിലാണ് വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ടീമിലെ രണ്ടു വിക്കറ്റ് കീപ്പര്‍മാരും (ഋഷഭ് പന്ത്, ജുറെല്‍) പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടും.
വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഹോം ടെസ്റ്റ് പരമ്പരയില്‍ നിതീഷ് കളിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ നാല് ഓവര്‍ മാത്രമാണ് നിതീഷ് പന്തെരിഞ്ഞത്. വിക്കറ്റ് ലഭിച്ചുമില്ല.
ഇന്ത്യന്‍ ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്ശന്, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.
International
വാഷിംഗ്ടൺ ഡിസി: ദക്ഷിണാഫ്രിക്കയിൽ നടക്കാൻ പോകുന്ന ജി-20 ഉച്ചകോടിയിൽ അമേരിക്കൻ സർക്കാരിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരെ ആഫ്രിക്കൻ വംശജർ പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ട്രംപിന്റെ തീരുമാനം.
വെള്ളക്കാരെ കൊന്നൊടുക്കുകയും അവരുടെ കൃഷിഭൂമി അനധികൃതമായി പിടിച്ചെടുക്കുകയുമാണെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടു. ജി-20 ഉച്ചകോടി ദക്ഷിണാഫ്രിക്കയിൽ നടത്തുന്നത് നാണക്കേടാണ്. ദക്ഷിണാഫ്രിക്കയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നിടത്തോളം അമേരിക്ക പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ തീരുമാനം ഖേദകരമാണെന്നും എന്നാൽ വെള്ളക്കാർ വംശീയവിവേചനം നേരിടുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ദക്ഷിണാഫ്രിക്ക പ്രതികരിച്ചു.
ജൊഹന്നാസ്ബെർഗിൽ ഈ മാസം 22, 23 തീയതികളിലാണ് ഉച്ചകോടി. ട്രംപ് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പോകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, വാൻസിന്റെ യാത്ര റദ്ദാക്കിയെന്നാണ് റിപ്പോർട്ട്.
Sports
ഫൈസലാബാദ്: രണ്ടാം ഏകദിനത്തില്‍ പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാൻ ഉയർത്തിയ 270 റൺസ് വിജയലക്ഷ്യം 59 പന്തുകൾ ബാക്കിനിൽക്കെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ക്വിന്റണ്‍ ഡി കോക്ക് (123) സെഞ്ച്വറി മികവിൽ ദക്ഷിണാഫ്രിക്ക പരന്പരയിൽ സമനില നേടി. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ശേഷമുള്ള ആദ്യ സെഞ്ച്വറിയാണ് ഡി കോക്ക് പാക്കിസ്ഥാനെതിരെ നേടിയത്.
ഡി കോക്കും ലുയാൻ-ഡ്രെ പ്രിട്ടോറിയസും ചേർന്ന് 81 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടും ടോണി ഡി സോർസിയും ഡി കോക്കും ചേർന്ന് 153 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് അനായാസം നയിച്ചു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ സല്മാന് അഗ (69), മുഹമ്മദ് നവാസ് (59), സെയിം അയൂബ് (53) എന്നിവരുടെ മികവിൽ നിശ്ചിത 50 ഓവറിൽ 269 നേടി. 22 റണ്‍സിനിടെ പാക്കിസ്ഥാന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഫഖര്‍ സമാന് (6), ബാബര്‍ അസം (11), മുഹമ്മദ് റിസ്വാന് (4) എന്നിവരെ നാന്ദ്ര ബര്‍ഗറാണ് പുറത്താക്കിയത്. സെയിം അയൂബ് - അഗ സഖ്യം കൂട്ടിചേര്‍ത്ത 92 റണ്‍സാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. സ്കോർ: പാക്കിസ്ഥാൻ-269/9 (50), ദക്ഷിണാഫ്രിക്ക-270/2 (40.1).
Sports
നവി മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന വനിതാ ലോകകപ്പ് ഫൈനൽ മഴമൂലം വൈകുന്നു. നവി മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയം വേദിയാകുന്ന കലാശപ്പോരാട്ടം ഉച്ചയ്ക്ക് 2.30-നായിരുന്നു തുടങ്ങേണ്ടിയിരുന്നത്.
എന്നാൽ കനത്ത മഴമൂലം ടോസ് നടത്താൻ കഴിഞ്ഞില്ല. കനത്ത മഴയിൽ ഗ്രൗണ്ടിലെ ഔട്ട്ഫീൽഡിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. മഴമാറിയാലും ഓവർ വെട്ടിച്ചുരുക്കിയാകും ഫൈനൽ നടക്കുക എന്നാണ് സൂചന.
ഇന്ന് ആര് ചാമ്പ്യൻമാരായാലും വനിതാ ലോകകപ്പ് ക്രിക്കറ്റിൽ അത് പുതിയ ചരിത്രമാകും. രണ്ടു തവണ ഫൈനലിൽ കാലിടറിയ ഇന്ത്യയുടെ നീലപ്പട സെമിയിൽ അവിസ്മരണീയ ജയത്തിലൂടെയാണ് ഫൈനൽ പ്രവേശനം നേടിയത്.
മറുവശത്ത് ആദ്യമായി ഫൈനൽ മത്സരത്തിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയും പ്രതീക്ഷയുടെ തേരിലാണ്. സെമിയിൽ ശക്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഫൈനലിൽ എത്തിയതിന്റെ ആത്മവിശ്വാസത്തിലാണവർ.
ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005-ലും 2017-ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. 2005ല്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ കിരീടം നേടി. 2017ല്‍ ഇംഗ്ലണ്ടാണ് ഇന്ത്യയെ കണ്ണീരുകുടിപ്പിച്ചത്.
Sports
ഗോഹട്ടി: ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കടന്ന് ദക്ഷിണാഫ്രിക്ക. ഒന്നാം സെമിയിൽ ഇംഗ്ലണ്ടിനെ 125 റണ്‍സിനു തകർത്താണ് ദക്ഷിണാഫ്രിക്കയുടെ ഫൈനൽ പ്രവേശം
ദക്ഷിണാഫ്രിക്ക ഉയർത്തിയ 320 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 42.3 ഓവറിൽ 194 റണ്‍സിന് ഓൾഔട്ടായി. ഇതോടെ വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ സെമിഫൈനലിലെ വിജയികളെ ഫൈനലിൽ ദക്ഷിണാഫ്രിക്ക നേരിടും.
വലിയ വിജയലക്ഷ്യം പിന്തുടർന്ന ഇംഗണ്ടിന് തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആദ്യ മൂന്ന് ബാറ്റർമാർ പൂജ്യത്തിന് പുറത്തായി. ക്യാപ്റ്റൻ നാറ്റ് സ്കൈവർ ബ്രണ്ടും ആലീസ് കാപ്സിയും ചേർന്നാണ് ഇംഗ്ലണ്ടിനെ വലിയ നാണക്കേടിൽനിന്നും രക്ഷിച്ചത്.
നാറ്റ് സ്കൈവർ 76 പന്തിൽ 64 റണ്‍സും കാപ്സി 71 പന്തിൽ 50 റണ്‍സും നേടി. ഇരുവരും ചേർന്ന് 107 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തത്. ഡാനിയേൽ വ്യാറ്റ് ഹോഡ്ജ് 34 റണ്‍സും ലിൻസ് സ്മിത്ത് 27 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിഞ്ഞില്ല.
ദക്ഷിണാഫ്രിക്കയ്ക്കായി മാരിസാൻ കാപ് അഞ്ച് വിക്കറ്റ് വീഴ്ത്തി. നദീൻ ഡി ക്ലെർക്ക് രണ്ട് വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 319 റണ്‍സാണ് നേടിയത്. ഓപ്പണറായി കളത്തിലിറങ്ങിയ ലോറ തകർപ്പൻ സെഞ്ചുറിയുമായി കളം നിറഞ്ഞു. 143 പന്തുകൾ നേരിട്ട ലോറ നാല് സിക്സും 20 ഫോറും ഉൾപ്പെടെ 169 റണ്‍സെടുത്താണ് മടങ്ങിയത്.
ഓപ്പണറായ തസ്മിൻ ബ്രിട്ട്സും മികച്ച പ്രകടനം കാഴ്ചവച്ചു. 65 പന്തിൽ 45 റണ്‍സെടുത്താണ് ബ്രിട്ട്സ് കളംവിട്ടത്. ഇരുവരും ചേർന്ന് 116 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പടുത്തുയർത്തത്. മരിസാൻ കാപ് 42 റണ്‍സും ക്ലോ ട്രയോണ്‍ പുറത്താകാതെ 33 റണ്‍സും നേടി.
ഇംഗ്ലണ്ടിനായി സോഫി എക്ലെസ്റ്റോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. ലോറൻ ബെൽ രണ്ട് വിക്കറ്റും നേടി.
Sports
മുംബൈ: 2025 ഐസിസി വനിതാ ലോകകപ്പിന്റെ സെമിഫൈനൽ ലൈനപ്പായി. ഒക്ടോബർ 29ന് നടക്കുന്ന ആദ്യ സെമിയിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഗോഹട്ടിയിലെ ബർസാപാര സ്റ്റേഡിയമാണ് വേദി.
ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലാണ് രണ്ടാം സെമിഫൈനൽ. ഒക്ടോബർ 30ന് നവീ മുംബൈയിലെ ഡി. വൈ. പാട്ടീൽ സ്പോർട്സ് അക്കാദമി സ്റ്റേഡിയമാണ് വേദി. രണ്ട് മത്സരങ്ങളും വൈകുന്നേരം മൂന്നിനാണ് ആരംഭിക്കുക.
ഇന്ന് നടന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചതോടെയാണ് സെമി ലൈനപ്പ് വ്യക്തമായത്. വിജയത്തോടെ 13 പോയിന്റുമായി പ്രാഥമിക റൗണ്ടിലെ പോയിന്റ് പട്ടികയിൽ ഓസീസ് ഒന്നാംസ്ഥാനം ഉറപ്പിച്ചു. ഇതോടെയാണ് നാലാം സ്ഥാനത്തുള്ള ഇന്ത്യയുമായി ഓസീസ് സെമിയിൽ ഏറ്റുമുട്ടുന്ന കാര്യം തീരുമാനമായത്.
ആറ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഞായറാഴ്ച ബംഗ്ലാദേശുമായി ഒരു മത്സരം കൂടി ബാക്കിയുണ്ട് ഇന്ത്യയ്ക്ക്. നിലവിൽ പത്ത് പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് രണ്ടാം. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് ഒൻപത് പോയിന്റാണുള്ളതെങ്കിലും അവർക്ക് ന്യൂസിലൻഡുമായി ഒരു മത്സരം ബാക്കിയുണ്ട്.
അതിനാൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ആര് ഫിനിഷ് ചെയ്യുമെന്ന് ആ മത്സരത്തിന് ശേഷമെ തീരുമാനമാകുള്ളു. എന്നാൽ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിയാലിരിക്കും ഒന്നാം സെമി എന്ന കാര്യം ഉറപ്പായി. നവംബർ രണ്ടിന് നവീ മുംബൈയിലെ ഡി. വൈ. പാട്ടീൽ സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിലാണ് ഫൈനൽ.
Sports
റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് എട്ടുവിക്കറ്റ് ജയം. പാക്കിസ്ഥാൻ ഉയർത്തിയ 68 റൺസിന്റെ കുഞ്ഞൻ വിജയലക്ഷ്യം 12.3 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ മറികടന്നു. ഇതോടെ, ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലായി. സ്കോർ: പാക്കിസ്ഥാൻ- 333 & 138, ദക്ഷിണാഫ്രിക്ക - 404 & 73/2.
42 റൺസെടുത്ത നായകൻ എയ്ഡൻ മാർക്രമും 25 റൺസെടുത്ത റയാൻ റിക്കിൾട്ടണുമാണ് ദക്ഷിണാഫ്രിക്കൻ വിജയം വേഗത്തിലാക്കിയത്. രണ്ടു വിക്കറ്റും വീഴ്ത്തിയത് നൊമാൻ അലിയാണ്.
നേരത്തെ, നാലിന് 94 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്റെ രണ്ടാമിന്നിംഗ്സ് 138 റൺസിൽ അവസാനിച്ചിരുന്നു. ബാബർ അസം (50), മുഹമ്മദ് റിസ്വാൻ (18), നൊമാൻ അലി (പൂജ്യം), ഷഹീൻ ഷാ അഫ്രീദി (പൂജ്യം), സൽമാൻ ആഘ (28), സാജിദ് ഖാൻ (13) എന്നിവരുടെ വിക്കറ്റുകളാണ് നാലാംദിനം നഷ്ടമായത്.
വെറും 50 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ സൈമൺ ഹാർമറാണ് പാക് ബാറ്റിംഗ് നിരയുടെ ചിറകരിഞ്ഞത്. കേശവ് മഹാരാജ് രണ്ടും കഗീസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി.
Sports
റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ വാലറ്റത്തിന്റെ പോരാട്ടവീര്യത്തിൽ ലീഡ് പിടിച്ച് ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 333 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 404 റൺസിന് പുറത്തായി. നിലവിൽ സന്ദർശകർക്ക് 71 റൺസിന്റെ നിർണായക ലീഡുണ്ട്.
അവസാന വിക്കറ്റുകളിൽ നങ്കൂരമിട്ട് പോരാടിയ സെനുരൺ മുത്തുസാമിയുടെയും (89) ഒമ്പതാം വിക്കറ്റിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച കഗീസോ റബാഡയുടെയും (71) കരുത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലെത്തിയത്.
റബാഡ 61 പന്തിൽ നാലു വീതം സിക്സറും ഫോറുമുൾപ്പെടെയാണ് 71 റൺസെടുത്തത്. അതേസമയം, 155 പന്തിൽ എട്ടു ഫോറുകൾ മാത്രം ഉൾപ്പെടുന്നതാണ് മുത്തുസാമിയുടെ ഇന്നിംഗ്സ്. എട്ടിന് 235 റൺസെന്ന നിലയിൽ നിന്നാണ് വാലറ്റത്തിന്റെ മികവിൽ ദക്ഷിണാഫ്രിക്ക 400 കടന്നത്.
നാലിന് 185 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് കൈൽ വെരെയ്ൻ (10), ട്രിസ്റ്റൺ സ്റ്റബ്സ് (76), സൈമൺ ഹാർമർ (രണ്ട്), മാർക്കോ യാൻസൺ (12) എന്നിവരുടെ വിക്കറ്റുകൾ അതിവേഗം നഷ്ടമായി. തുടർന്ന് ക്രീസിൽ ഒന്നിച്ച മുത്തുസാമിയും കേശവ് മഹാരാജും (30) ചേർന്ന് 71 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി.
സ്കോർ 300 കടന്നതിനു പിന്നാലെ കേശവിനെ നഷ്ടമായെങ്കിലും റബാഡയുമായി ചേർന്ന് പടുത്തുയർത്തിയ 98 റൺസിന്റെ കൂട്ടുകെട്ടാണ് സ്കോർ 400 കടത്തിയത്.
പാക്കിസ്ഥാനു വേണ്ടി ആസിഫ് അഫ്രീദി 79 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തി. നൊമാൻ അലി രണ്ടുവിക്കറ്റും ഷഹീൻഷാ അഫ്രീദി, സാജിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
NRI
ഈസ്റ്റ് ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഓണം ആഘോഷിച്ചു. ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ(എൽമ) നേതൃത്വത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിൽ മൂന്നൂറോളം അംഗങ്ങൾ പങ്കെടുത്തു.
എൽമ അംഗമായ പിയൂസ് തോമസിന്റെ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലുള്ള ആംഫീതീയറ്ററിലേ ആദ്യ ഔദ്യോഗിക പരിപാടിയായി ഓണം ആഘോഷിച്ചു. കുടുംബ ഫോട്ടോ സെഷനോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്ന് ചെയർമാൻ സൈമൺ സ്വാഗതം പറഞ്ഞു. റിട്ടയേർഡ് അധ്യാപകൻ കെ.എൽ. ജോസഫ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മേജോ സെബാസ്റ്റ്യന്റെ മഹാബലി വേഷത്തോടെ പരിപാടികൾക്ക് അരങ്ങേറ്റം കുറിച്ചു.
തുടർന്ന് രേണു പ്രസാദ് ഓണസന്ദേശം നൽകി. ഡർബനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള മനോജ് രഞ്ജൻ ഭാരതിയും തഥാഗത ബിസ്വാസും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. മാന്യ എംപിഎൽ അനിൽകുമാർ കേശവപിള്ള മുഖ്യാതിഥികളെ സ്വാഗതം ചെയ്തു.
എൽമയ്ക്കായി വർഷങ്ങളായി സേവനമനുഷ്ഠിച്ച പ്രസാദ് മാത്യു, ജി.പി.ആർ. പ്രസാദ്, പിയൂസ് തോമസ്, വിനോദ് കുമാർ എന്നിവരെ ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ കരാട്ടയിൽ മത്സരിച്ച എൽമയിലെ കുട്ടികളായ അമൻ സിറിയാക്, തേജസ് വിനോത്, സ്റ്റീഫൻ ലൂക്കോസ് എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു.
അതേ ദിവസം നടന്ന കരാട്ടെ ഗ്രേഡിംഗ് ചടങ്ങായ "ഷോഡാൻ'-ൽ ഇവർ ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി. ആഘോഷത്തിന് കരുത്തുനൽകി പ്രവർത്തിച്ച സബ്കമ്മിറ്റി കോഓർഡിനേറ്റർമാർക്കും ഉപഹാരം നൽകി ആദരിച്ചു.
ലൂക്കോസ്, സുശാന്ത് നായർ, രാജി സുനിൽ, റോജി ജോമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വിനി ആൻ റോബിമോൻ കൃതകജ്ഞത അർപ്പിച്ചു.
2025-2026 എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ:
ചെയർമാൻ: പ്രഫ. സൈമൺ ക്രിസ്റ്റഫർ ഫെർണാണ്ടസ്, വൈസ് ചെയർപേഴ്സൺ: അനീഷ തോമസ്, സെക്രട്ടറി: വിനി ആൻ റോബിമോൻ, ജോയിന്റ് സെക്രട്ടറി: ഡോ. റോണി ആന്റണി, ട്രഷറർ: വിനോത് കുമാർ ശങ്കർ, ഓഡിറ്റർ: മാക്സ് മാത്യു, ഇവന്റ് കോഓർഡിനേറ്റർ: സൗമ്യ സൂസൻ സൈമൺ.
NRI
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൈകൊണ്ടു നെയ്തെടുത്ത വസ്ത്രങ്ങൾ ഉൾപ്പെടെ അപൂർവസ്തുക്കളും ഡർബനിലെ അദ്ദേഹത്തിന്റെ താമസത്തെക്കുറിച്ചുള്ള ചരിത്രരേഖകളും ഇന്ത്യയ്ക്കു കൈമാറി ദക്ഷിണാഫ്രിക്ക.
1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1916ൽ അദ്ദേഹത്തെ ഇന്ത്യയിലേക്കു മടക്കിയയച്ചു. 1904ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഫിനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത്.
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റാണ് കൈവശമുണ്ടായിരുന്ന അപൂർവ വസ്തുക്കൾ ദേശീയ ഗാന്ധി മ്യൂസിയത്തിന് കൈമാറിയത്.